മുനമ്പം നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും; മന്ത്രി പി രാജീവ് സമരപ്പന്തലിലെത്തും

Nov 30, 2025

കൊച്ചി: മുനമ്പം ഭൂമി പ്രശ്നം ഉന്നയിച്ച് തീരജനത 413 ദിവസമായി നടത്തുന്ന സമരം ഇന്ന് ( ഞായറാഴ്ച) അവസാനിപ്പിക്കും. കേസില്‍ അന്തിമ വിധി വരുന്നതു വരെ ഭൂ നികുതി അടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭൂ സംരക്ഷണസമിതി കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മന്ത്രി പി രാജീവ് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് സമരപ്പന്തലിലെത്തി നാരങ്ങ നീരു നല്‍കി നിരാഹാര സമരം അവസാനിപ്പിക്കും. 2024 സെപ്തംബര്‍ 27നാണ് നിരാഹാരം ഉള്‍പ്പെടെയുള്ള പ്രത്യക്ഷസമരങ്ങള്‍ ആരംഭിച്ചത്.

വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവരും മന്ത്രിയെ അനുഗമിക്കും. സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് തടസ്സമുണ്ടാകില്ലെന്നും ഇതിനായി കുഴുപ്പിള്ളി വില്ലേജില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറക്കുമെന്നും നിയമമന്ത്രി പി രാജീവ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഭൂ സംരക്ഷണസമിതി ഭാരവാഹികള്‍ പറഞ്ഞു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസമാണ് മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയത്. വെള്ളിയാഴ്ച ചേര്‍ന്ന ഭൂസംരക്ഷണ സമിതിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഫാ. ആന്റണി സേവ്യര്‍ തറയില്‍, ജോസഫ് റോക്കി പാലക്കല്‍, ജോസഫ് ബെന്നി കുറുപ്പശേരി, മുരുകന്‍ കാതികുളത്ത്, രഘു കടുവങ്കശ്ശേരി, ഉണ്ണി പള്ളത്താംകുളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.

cake tower new
LATEST NEWS
ട്രംപിനെ ഭയപ്പെടുന്നില്ല; യുദ്ധത്തിനെതിരായ പോരാട്ടം തുടരും; മറുപടിയുമായി മാര്‍പാപ്പ

ട്രംപിനെ ഭയപ്പെടുന്നില്ല; യുദ്ധത്തിനെതിരായ പോരാട്ടം തുടരും; മറുപടിയുമായി മാര്‍പാപ്പ

വത്തിക്കാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലിയോ...