നഗരസഭാ കൃഷിഭവനിൽ അത്യുൽപ്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകൾ വിൽപ്പനക്ക്

Oct 30, 2021

ആറ്റിങ്ങൽ: നഗരസഭാ കൃഷിഭവനിൽ അത്യുൽപ്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകൾ വിൽപ്പനക്ക് തയ്യാറാക്കി. ഒരു പാക്കറ്റിന് 2 രൂപ നിരക്കിലാണ് വിത്തുകൾ വിൽപ്പന നടത്തുന്നത്. 5 ഇനം പച്ചക്കറി വിത്തുകൾ അടങ്ങിയ രണ്ടായിരത്തോളം പാക്കറ്റുകൾ വിൽപ്പനക്കായി അധികൃതർ കൃഷിഭവനിൽ സംഭരിച്ചിട്ടുണ്ട്. വിത്തുകൾ ആവശ്യമുള്ള നഗരസഭാ പരിധിയിലെ താമസക്കാർ നികുതി ഒടുക്കിയ രസീതിന്റെ പകർപ്പുമായി കൃഷിഭവനിൽ എത്തിച്ചേരേണ്ടതാണ് എന്ന് കൃഷി ഓഫീസർ വിഎൽ. പ്രഭ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പർ : 0470 2623121

LATEST NEWS
എസ്ഡിപിഐയുടെ ഭൂമി ഉള്‍പ്പടെ പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

എസ്ഡിപിഐയുടെ ഭൂമി ഉള്‍പ്പടെ പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി. 67.03 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍...