ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ മൂന്നാംവാർഡിലെ വെള്ളരിക്കുന്ന് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന്‍റെ നിർമാണോദ്ഘാടനം മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിച്ചു.
വാർഡ് കൗൺസിലർ ദീപ രാജേഷ് അദ്ധ്യക്ഷയായ ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി രാജേഷ് മാധവൻ, മണ്ഡലം ജന: സെക്രട്ടറി ജീവൻലിൽ, വൈസ് പ്രസിഡൻ്റ് ശിവദാസൻ എന്നിവർ സംസാരിച്ചു.
രാജ്യസഭാംഗം പി.ടി.ഉഷ, അനുവദിച്ച 18 ലക്ഷം രൂപ ചിലവിലാണ് റോഡിന്‍റെ കോൺക്രീറ്റ് ആരംഭിക്കുന്നത്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള ജനപ്രതിനിധികളിലൂടെ മാത്രമേ യഥാർത്ഥ വികസനം സാധ്യമാകൂ എന്ന് വി.മുരളീധരൻ പറഞ്ഞു.
![]()
![]()

















