2015 ൽ ആറ്റിങ്ങൽ പൂവൻപാറയിൽ എൻ എച്ച് റോഡിൽ ബൈക്ക് യാത്രികനെയും ആട്ടോറിക്ഷയിൽ യാത്ര ചെയ്ത ആളെയും അമിതവേഗത്തിൽ വന്ന് മോട്ടോർ സൈക്കിളിലും ആട്ടോറിക്ഷയിലും ഇടിച്ച് യാത്രികരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വർക്കല വെട്ടൂർ വില്ലേജിൽ റാത്തിക്കൽ തൈത്തോട്ടം വീട്ടിൽ അസിം (45)നെയാണ് സംഭവം നടന്ന് 9 വർഷങ്ങൾക്ക് ശേഷം ആറ്റിങ്ങൽ പോലീസ് അറസ്റ് ചെയ്തത്.
ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ഗോപകുമാർ.ജി യുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ് ഐ മാരായ സജിത്ത്. എസ്, എ എസ് ഐ രാധാകൃഷ്ണൻ, ഉണ്ണിരാജ്, സി പി ഒ നിധിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് കോടതിയിൽ കുറ്റപത്രം നൽകും വരെയോ, അതിനു ശേഷമോ പോലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. രണ്ട് പേരുടെ മരണത്തിനിരയാക്കിയ സംഭവത്തിനു ശേഷം ഗൾഫിലേക്ക് മുങ്ങിയ പ്രതി വെട്ടൂരിൽ നിന്നും താമസം മാറി കൊല്ലം ജില്ലയിലെ പാരിപ്പള്ളി പോലീസ് സ്റ്റേഷനതിർത്തിക്കടുത്ത് താമസിച്ചു വരവെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.


















