ചണ്ഡിഗഡ്: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വെറുതെ വിട്ടു. 2002ലായിരുന്നു ഹരിയാനയിലെ ‘പുരാ സച്ച്’ പത്രത്തിലെ മാധ്യമ പ്രവര്‍ത്തകനായ രാമചന്ദ്ര ഛത്രപതി കൊലപ്പെട്ടത്. കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഏഴ് വര്‍ഷത്തിന് ശേഷമാണ് കേസില്‍ ഗുര്‍മീതിനെ ഹൈക്കോടതി വെറുതെ വിട്ടത്.
ദേര ആസ്ഥാനത്തെ ലൈംഗിക അതിക്രമം പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകനായ രാമചന്ദ്ര ഛത്രപതി കൊല്ലപ്പട്ടത്. വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. കേസില്‍ 2019ലാണ് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഗുര്‍മീത് റാം റഹീം ഉള്‍പ്പടെ നാലുപ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
രണ്ട് അനുയായികളെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 2017 ഓഗസ്റ്റില്‍ കോടതി ഗുര്‍മീത് റാം റഹീമിന് ഇരുപത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. നിലവില്‍ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് റോഹ്ത്തക്കിലെ സുനാരിയ ജയിലിലാണ് ഗുര്‍മീത് റാം റഹീം.



















