മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് മറിഞ്ഞു

Jul 23, 2023

മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് മറിഞ്ഞു. ഇന്ന് രാവിലെ 09.40മണിയോട് കൂടി മത്സ്യബന്ധനം കഴിഞ്ഞ് മുതലപ്പൊഴി മൗത്തിന് അകത്തേക്ക് പ്രവേശിക്കവേ ലാൽസലാം സഖാവ് എന്ന താങ്ങ് വള്ളത്തിന്റെ കൂട്ടുവള്ളം(ചെറിയവള്ളം)(4 പേർ വള്ളത്തിൽ ഉണ്ടായിരുന്നു) ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞതിനെതുടർന്ന് ബിജു എന്നയാൾ കടലിൽ വീഴുകയും ഉടൻ തന്നെ അയാൾ അപകടത്തിൽപ്പെട്ട വള്ളത്തിൽ കയറുകയും ചെയ്തു.

ഇന്ന് രാവിലെ 06.15 മണിമുതൽ മുതലപ്പൊഴി പുലിമുട്ടിന് സമീപം നിലയുറപ്പിച്ചിരുന്ന ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിന്റെ വാടക വള്ളവും ലൈഫ് ഗാർഡുമാരും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടയാളെ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിന്റെ വാടക വള്ളത്തിൽ കയറ്റി പ്രാഥമിക ശുശ്രൂഷകൾ നൽകി മറ്റൊരു വള്ളത്തിൽ കയറ്റി ഹാർബറിൽ എത്തിച്ചു. അപകടത്തിൽപ്പെട്ടയാൾക്ക് പരിക്കുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല. ലൈഫ് ഗാർഡുമാരായ രാജു, ജോസ്, തങ്കരാജ്, വള്ളം ഓടിച്ചിരുന്ന സഫീർ, ഷെഹീർ എന്നിവർ രക്ഷാപ്രവർത്തന സംഘത്തിൽ ഉണ്ടായിരുന്നു.

cake tower new
LATEST NEWS
‘തോറ്റ് പോകുമ്പോള്‍ എന്തിനാണ് വെറുതെ നമ്മൾ ഡിപ്രഷനിലേക്ക് പോകുന്നത് ? ഈ ചിരിയൊക്കെ കണ്ട് യൂണിവേഴ്സ് ഇരിപ്പുണ്ട്’

‘തോറ്റ് പോകുമ്പോള്‍ എന്തിനാണ് വെറുതെ നമ്മൾ ഡിപ്രഷനിലേക്ക് പോകുന്നത് ? ഈ ചിരിയൊക്കെ കണ്ട് യൂണിവേഴ്സ് ഇരിപ്പുണ്ട്’

ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചാണ് ടി20 ലോകകപ്പ് അവസാനിച്ചത്. കളിയിലെ...

മകളുമായി സംസാരിച്ചതിന് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

മകളുമായി സംസാരിച്ചതിന് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

പാലക്കാട്: യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാഞ്ഞിരക്കടവ്...