സംസ്ഥാന സർക്കാരിന്റെ അസൗകര്യം : അദാനി ഗ്രൂപ്പുമായി നിശ്ചയിച്ച മുതലപ്പൊഴിയി മണൽ നീക്കചർച്ച മാറ്റിവച്ചു

Jul 20, 2023

seena

മുതലപ്പൊഴിയിലെ അപകടങ്ങളുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പുമായി ഫിഷറീസ് വകുപ്പിന്റെ ചർച്ച മാറ്റിവെച്ചു. സംസ്ഥാന സർക്കാരിന്റെ അസൗകര്യം മൂലമാണ് ചർച്ച മാറ്റിവച്ചത്. മണൽ  നീക്കം ചെയ്യുന്നത്ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര  തീരുമാനമെടുക്കാനായി അദാനി ഗ്രൂപ്പുമായി അടിയന്തര ചർച്ച ചെയ്യുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.

മുതലപ്പൊഴിയിലെ അപകടങ്ങൾ പതിവായതോടെ മത്സ്യത്തൊഴിലാളികൾ സംസ്ഥാന സർക്കാരിനെതിരെ തിരിഞ്ഞിരുന്നു. കൂടാതെ, കേന്ദ്രം നേതൃത്വത്തിന്റെ സഹായത്തോടെ വിദഗ്ധസമിതി പരിശോധന കഴിഞ്ഞ ദിവസം മുതലപ്പൊഴി സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് അദാനി ഗ്രൂപ്പുമായി ചർച്ച ചെയ്ത് മണൽ നീക്കുന്ന നടപടികളിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതരായത്.

എന്നാൽ കേന്ദ്ര വിദഗ്ധ സമിതിയെത്തി പഠനം നടത്തി മൂന്നുദിവസം കഴിഞ്ഞിട്ടും സർക്കാർ ചർച്ചയ്‌ക്കുള്ള നടപടികളിലേക്ക് കടന്നിരുന്നില്ല. സർക്കാരിന്റെ അസൗകര്യം മൂലമാണ് ചർച്ച മാറ്റിവെച്ചത്. പുതിയ തീയതി അദാനി ഗ്രൂപ്പിനെ അറിയിച്ചിട്ടുമില്ല. ഡ്രജിംഗ് ഇല്ലെങ്കിൽ അപകടങ്ങൾ വീണ്ടും പതിവാകുമെന്നത് വ്യക്തമാകുന്ന സാഹചര്യത്തിലാണ് തുടർനടപടികൾ സ്വീകരിക്കാതെ സർക്കാർ മൗനം പാലിക്കുന്നത്.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...