മുതലപ്പൊഴിയിൽ വീണ്ടും അപകടം; ശക്തമായ തിരയിൽ ബോട്ട് മറിഞ്ഞു വീണു

Jul 27, 2023

seena

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽ ബോട്ട് മറിഞ്ഞു മത്സ്യത്തൊഴിലാളി കടലിൽ വീണു. അപകടത്തിൽപ്പെട്ട ചിറയൻകീഴ് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ഷിബുവിനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. അപകടത്തിൽ ഷിബുവിന്റെ മുഖത്തും കാലിലും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറൈൻ എൻഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളും ചേർന്നാണ് ഷിബുവിനെ രക്ഷിച്ചത്. അതിനിടെ അപകടങ്ങള്‍ തുടര്‍ക്കഥയായ മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. മണ്‍സൂണ്‍ കഴിയുന്നതുവരെ അടിച്ചണമെന്ന് ഫിഷറീസ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ടിന്‍മേല്‍ അന്തിമ തീരുമാനമെടുക്കും.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...