60 ശതമാനം വരെ ആനുകൂല്യം; വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ കൊണ്ട് തീര്‍പ്പാക്കാം

Nov 24, 2026

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ നികുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയ്ക്ക് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. 2026 മാര്‍ച്ച് 31ല്‍ നാല് വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശികയുള്ള (31.03.2022 ന് ശേഷം ടാക്‌സ് അടച്ചിട്ടില്ലാത്ത) വാഹന ഉടമകള്‍ക്ക് അപേക്ഷിക്കാവുന്നതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് നാല് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ (പിഴയും പലിശയും ഉള്‍പ്പെടെ) 40 ശതമാനം മാത്രം അടച്ചാല്‍ മതി. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് നാല് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ (പിഴയും പലിശയും ഉള്‍പ്പെടെ) 30 ശതമാനം അടച്ചാല്‍ മതിയെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്ക് നിശ്ചിത കുടിശ്ശിക തുകയോടൊപ്പം കളക്ഷന്‍ ചാര്‍ജുകള്‍ കൂടി അടച്ച് നടപടികള്‍ അവസാനിപ്പിക്കാവുന്നതാണ്. മോഷ്ടിക്കപ്പെട്ടതോ, പൊളിച്ചുവിറ്റതോ, പൂര്‍ണ്ണമായി നശിച്ചതോ, ഉപയോഗശൂന്യമായതോ ആയ വാഹനങ്ങള്‍ക്ക് രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ പരിശോധനയ്ക്ക് ശേഷം ഭാവിയിലെ നികുതി ബാധ്യത ഒഴിവാക്കി നല്‍കും. പദ്ധതി പ്രയോജനപ്പെടുത്തുന്നവര്‍ തുടര്‍ന്ന് കൃത്യമായി നികുതി അടയ്ക്കണം. വീണ്ടും കുടിശ്ശിക വരുത്തിയാല്‍ ഭാവിയില്‍ ഇളവുകള്‍ ലഭിക്കില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

LATEST NEWS
സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിദിന മിന്നല്‍ പരിശോധനയുമായി കെ മുരളീധരന്‍; വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി

സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിദിന മിന്നല്‍ പരിശോധനയുമായി കെ മുരളീധരന്‍; വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: ആശുപത്രികളിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും രോഗികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക്...