തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് കാലാവധി സംബന്ധിച്ച് സംശയമുള്ളവര്‍ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്.
2019 സെപ്റ്റമ്പര്‍ 1 ന് മുന്‍പ് ലൈസന്‍സ് എടുത്തവര്‍ക്കും അല്ലെങ്കില്‍ അവ പുതുക്കിയവര്‍ക്കും : – 20 വര്‍ഷമോ 50 വയസോ ഏതാണ് ആദ്യം പൂര്‍ത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസന്‍സിന്റെ കാലാവധി.
50 വയസ് കഴിഞ്ഞാല്‍ ഓരോ 5 വര്‍ഷത്തേക്കും പുതുക്കി നല്‍കിയിരുന്നു. ഹെവി ലൈസന്‍സ് 3 വര്‍ഷം ആയിരുന്നു കാലാവധി. പിന്നീട് ഓരോ മൂന്നു വര്‍ഷവും പുതുക്കണമായിരുന്നു. ഹസാര്‍ഡസ് ലൈസന്‍സ് 3 വര്‍ഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വര്‍ഷവും പുതുക്കണമായിരുന്നു. 2019 സെപ്റ്റമ്പര്‍ 1 ന് ശേഷം ലൈസന്‍സ് എടുത്തവര്‍ക്കും അല്ലെങ്കില്‍ പുതുക്കുന്നവര്‍ക്കും : 30 വയസിനുള്ളില്‍ എടുത്താല്‍ – 40 വയസു വരെ കാലാവധി.



















