മൈ പോലീസ് സ്റ്റേഷൻ പദ്ധതി നടപ്പിലാക്കി കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ

Aug 15, 2026

seena

മൈ പോലീസ് സ്റ്റേഷൻ പദ്ധതി നടപ്പിലാക്കി കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ. പോലീസ് സെക്ഷനുകൾ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരള പോലീസ് നടപ്പിലാക്കുന്ന ഏറ്റവും നൂതനമായ പദ്ധതിയാണ് മൈ പോലീസ് സ്റ്റേഷൻ.

പേരൂർക്കട പോലീസ് സ്റ്റേഷനിൽ വച്ച് നടന്ന സംസ്ഥാനതല ഉദ്ഘാടനം കേരള മുഖ്യമന്ത്രി നിർവഹിച്ചു. ഈ ഉദ്ഘാടന പരിപാടിയുടെ ലൈവ് പ്രോഗ്രാം കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ, വിദ്യാർത്ഥികൾ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, അധ്യാപകർ, ഓട്ടോറിക്ഷ ഡ്രൈവർമാർ, വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ പ്രവർത്തകർ തുടങ്ങിയ നൂറുകണക്കിന് ആളുകൾ സ്റ്റേഷനിൽ ഈ പരിപാടിയിൽ പങ്കെടുത്തു.

മൈ പോലീസ് സ്റ്റേഷൻ പദ്ധതിയുടെ ലോഗോ പ്രകാശനം എസ് എച്ച് ഒ സൈജു നിർവഹിച്ചു. ജനങ്ങൾക്ക് ഉപകാരപ്രദമായ എല്ലാ ഹെൽപ്പ് ഡസ്ക്കുകളുടെ പ്രവർത്തനവും ആരംഭിച്ചു.

cake tower new
LATEST NEWS
പ്രവാസി കോൺഗ്രസ്സ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്യദിന ആഘോഷ പരിപാടി സംഘടിപ്പിച്ചു

പ്രവാസി കോൺഗ്രസ്സ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്യദിന ആഘോഷ പരിപാടി സംഘടിപ്പിച്ചു

പ്രവാസി കോൺഗ്രസ്സ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഇംഗ്ഷനിൽ സംഘടിപ്പിച്ച...