അഴൂർ: പെരുങ്ങുഴി അൽ ഹുദാ ഇസ്ലാമിക് അസോസിയേഷൻ 2021 ലെ നബിദിന പരിപാടികളുടെ സമാപന സമ്മേളനം അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ ഉദ്ഘാടനം ചെയ്തു. അഴൂർ പഞ്ചായത്തിലെ മികച്ച സാമൂഹ്യ പ്രവർത്തകന് അൽ ഹുദാ ഇസ്ലാമിക് അസോസിയേഷൻ നൽകുന്ന പ്രഥമ അൽ ഹുദാ അവാർഡ് ചടങ്ങിൽ വെച്ച് അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൽ ഹുദാ ട്രഷറർ എം നിസാമിന് നൽകി ആദരിച്ചു.നബിദിന പരിപാടികളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും, പ്രദേശത്തെ ഇരുപത്തിമൂന്ന് കുടുംബാഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണവും നൂറ്റമ്പത് വീടുകളിൽ അന്നദാനവും നൽകി.
അൽഹുദാ ഇസ്ലാമിക് അസോസിയേഷൻ പ്രസിഡൻറ് എ റഹീം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം ജലാലുദ്ദീൻ സ്വാഗതവും പ്പറഞ്ഞു.വാർഡ് മെമ്പർ കെ എസ് അനിൽ നാഗർ നട, ആർ നൗഷാദ്, എ ആർ നിസാർ, എം സൈനുല്ലാബ്ദീൻ, നാസർ എ ആർ മുട്ടപ്പലo എന്നിവർ പങ്കെടുത്തു.അഷറഫ് നന്ദിയും രേഖപ്പെടുത്തി.