വാമനപുരത്ത് കൗതുക കാഴ്ചയുമായി നാഗശലഭം

Jan 11, 2024

ആറ്റിങ്ങൽ: വാമനപുരത്ത് നാഗശലഭം കൗതുകമായി. വാമനപുരം കരുവയൽ ചീനിവിളയിലാണ് ഈ അപൂർവ ശലഭമെത്തിയത്. ഇന്നു രാവിലെയോടെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽ പ്പെട്ടത്. നാഗത്തിന്റെ തലയുടെ രൂപസാദൃശ്യമുള്ള ചിറകുകളാണ് ഈ ശലഭത്തിന്റെ പ്രത്യേകത. നാട്ടുകാർക്ക് ഈ നാഗശലഭം കൗതുക കാഴ്ചയായി.

LATEST NEWS