കുടുംബശ്രീയുടെ ‘നഗരശ്രീ ഉത്സവ് 2021’ ഒക്ടോബർ 28 വ്യാഴാഴ്ച ആരംഭിക്കുന്നു

Oct 26, 2021

ആറ്റിങ്ങൽ: നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നഗരശ്രീ ഉത്സവ് 2021 ന്റെ ഭാഗമായി വിവിധ പരിപാടികളും കുടുംബശ്രീ നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ ഫോട്ടോ പ്രദർശനവും സംഘടിപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം ഒക്ടോബർ 28 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നഗരസഭാങ്കണത്തിൽ വച്ച് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിക്കും.

നഗരശ്രീ ഉത്സവിനോട് അനുബന്ധിച്ച് നിലവിലെ കുടുംബശ്രീ ഭരണ സമിതി നടപ്പിലാക്കിയ വിവിധങ്ങളായ പദ്ധതികളുടെ ഫോട്ടോ പ്രദർശനവും സംഘടിപ്പിക്കുന്നു. ചെണ്ടമേളത്തോടൊപ്പം കേരളീയ വസ്ത്രമണിഞ്ഞ് എത്തുന്ന കുടുംബശ്രീ അംഗങ്ങൾ നയിക്കുന്ന റാലി പട്ടണ വീഥിയിലൂടെ കടന്ന് പോകും. ലിങ്കേജ് ലോൺ, സംരഭകർക്കുള്ള വായ്പ എന്നിവ ഉൾപ്പെടുത്തി ലോൺ മേളയും സംഘടിപ്പിക്കും.

വഴിയോര തെരുവ് കച്ചവടക്കാർക്ക് ഡിജിറ്റൽ പണമിടപാട് നടത്തുന്നതിനുള്ള ക്യാമ്പയിൻ, കുടംബശ്രീ സംരഭകരുടെ കച്ചവടം വിപുലീകരിക്കുന്നതിന് ആവശ്യമായ തുക കൈമാറലും അന്നേ ദിവസം നടപ്പിലാക്കും. കുടുംബശ്രീയുടെ തൊഴിൽ പരിശീലന ക്യാമ്പിലൂടെ സ്വയം തൊഴിലിന് പ്രാപ്തരായവർക്കുള്ള സർട്ടിഫിക്കറ്റും, ടി.എ വിതരണവും കൂടാതെ കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സംരഭക വിപണന മേളയും നഗരശ്രീ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും സിഡിഎസ് ചെയർപേഴ്സൺ എ.റീജ അറിയിച്ചു.

LATEST NEWS