തേജസ് റസിഡൻസ് അസോസിയേഷനും തിരുവനന്തപുരം നൻമ ഫൗണ്ടേഷനും സംയുക്തമായി പിന്നോക്കാവസ്ഥയിലുള്ള ഒരു കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽ ദാന കർമ്മം ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് നിർവഹിച്ചു. പുളിമാത്ത് ഗായത്രി റാമിൽ ഗോപിക്കും കുടുംബത്തിനുമാണ് വീട് വെച്ച് നൽകിയത്. റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് എം.എം യൂസഫിൻ്റെ അദ്ധ്യക്ഷതയിൽ പുളിമാത്ത് ഗവൺമെൻ്റ് എൽ.പി.എസ്സിൽ വച്ച് നടന്ന പരിപാടി ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് ഉത്ഘാടനം ചെയ്തു.
ഈ അവസരത്തിൽ അഞ്ച് കുടുംബങ്ങൾക്ക് ധനസഹായവും മികച്ച വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു. ധനസഹായ വിതരണം ആറ്റിങ്ങൽ എം. എൽ.എ ഒ.എസ് അംബിക നിർവഹിച്ചു. പുളിമാത്ത് ജംഗഷനിലെ സേവന സന്നദ്ധരായ ആട്ടോറിക്ഷാ ജീവനക്കാർക്കുള്ള പാരിതോഷിക വിതരണവും റസിഡൻസ് അസോസിയേഷനിലെ കുടുംബങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും തദവസരത്തിൽ നടന്നു. ശബരിമല അന്നദാന ഫണ്ടിലേക്കുള്ള തുക ശബരിമല മുൻ തന്ത്രി കണ്ഠരു രാജീവരു ദേവസ്വം ബോർഡ് മെമ്പർക്ക് കൈമാറി .