പ്രേം നസീർ പുരസ്കാരം നടി ഷീലയ്ക്ക് നാളെ (ഫെബ്രുവരി 18) സമ്മാനിക്കും

Feb 17, 2025

തിരുവനന്തപുരം: മലയാള സിനിമയുടെ നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക് നാളെ (ഫെബ്രുവരി 18) സമ്മാനിക്കും. പ്രേംനസീറിന്റെ ജൻമനാടായ ചിറയിൻകീഴിലെ ശാർക്കര മൈതാനത്ത് വെച്ച് നടക്കുന്ന പ്രേംനസീർ സ്മൃതി സായാഹ്നം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാല​ഗോപാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് ചിറയിൻകീഴ് ​ഗ്രാമപഞ്ചായത്ത് നൽകുന്ന ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി ദത്തൻ രൂപകൽപന ചെയ്ത ശിൽപവുമടങ്ങിയ പുരസ്കാരം സാംസ്കാരിക മന്ത്രി ഷീലയ്ക്ക് സമ്മാനിക്കും.

ചടങ്ങിൽ അടൂർ പ്രകാശ് എം.പി പ്രശസ്തി പത്രം കൈമാറും. എംഎൽഎ മാരായ വി.ശശി, അഡ്വ. വി. ജോയി, ഒ.എസ്. അംബിക, മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ, സാഹിത്യകാരൻ ഭാസുരചന്ദ്രൻ, അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ സുഭാഷ്, കൺവീർ അഡ്വ. എസ്.വി അനിലാൽ തുടങ്ങിയവർ പങ്കെടുക്കും.

LATEST NEWS
മണ്ണന്തല രഞ്ജിത്ത് വധക്കേസ്: 2 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; 9 പേർക്ക് ജീവപര്യന്തം തടവ്

മണ്ണന്തല രഞ്ജിത്ത് വധക്കേസ്: 2 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; 9 പേർക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവർത്തകൻ മണ്ണന്തല സ്വദേശി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍...

‘ഞങ്ങള്‍ ഒന്നും അറിയുന്നില്ല’; മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; കാബിനറ്റ് യോഗത്തില്‍ വന്‍ തര്‍ക്കം

‘ഞങ്ങള്‍ ഒന്നും അറിയുന്നില്ല’; മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; കാബിനറ്റ് യോഗത്തില്‍ വന്‍ തര്‍ക്കം

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത എതിര്‍പ്പുമായി ഒരുസംഘം...

ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 99,500 രൂപ കവർന്നു; കവർച്ചയ്ക്ക് പിന്നിൽ ആസൂത്രിത നീക്കം

ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 99,500 രൂപ കവർന്നു; കവർച്ചയ്ക്ക് പിന്നിൽ ആസൂത്രിത നീക്കം

നിലമ്പൂർ: ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 99,500 രൂപ കവർന്ന...