ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടൻമാർ സൂര്യ, അജയ് ദേവ്ഗൺ, മികച്ച നടി അപർണ, മികച്ച ഗായിക നഞ്ചിയമ്മ.

Jul 22, 2022

മലയാളം തിളങ്ങി 2020ലെ ദേശീയ ചലച്ചിത്ര പുരസ്കാരം. മലയാളിയായ അപര്‍ണ ബാലമുരളിയാണ് മികച്ച നടി. സുരറൈ പോട്ര് എന്ന തമിഴ് സിനിമയിലെ പ്രകടനത്തിന് ആണ് നേട്ടം. മികച്ച സംവിധായകന്‍: സച്ചി, ചിത്രം: അയ്യപ്പനും കോശിയും. മികച്ച നടന്‍മാര്‍: അജയ് ദേവ്ഗണ്‍, സൂര്യ. മികച്ച സഹനടന്‍ ബിജു മേനോന്‍, ചിത്രം: അയ്യപ്പനും കോശിയും. ‘തിങ്കളാഴ്ച നിശ്ചയം’ ആണ് മികച്ച മലയാളചിത്രം, സംവിധാനം: സെന്ന ഹെഗ്‍ഡെ. മികച്ച ആക്ഷന്‍: മാഫിയ ശശി, ചിത്രം: ‘അയ്യപ്പനും കോശിയും’. ശബ്ദലേഖനം: വിഷ്ണു ഗോവിന്ദ്, ചിത്രം: മാലിക്. മികച്ച ചലച്ചിത്രഗ്രന്ഥം: എം.ടി.അനുഭവങ്ങളുടെ പുസ്തകം’, രചയിതാവ്: അനൂപ് രാമകൃഷ്ണന്‍. ഛായാഗ്രഹണം( നോണ്‍ ഫീച്ചര്‍): നിഖില്‍ എസ്. പ്രവീണ്‍, ചിത്രം: ശബ്ദിക്കുന്ന കലപ്പ. സംവിധാനം ( നോണ്‍ ഫീച്ചര്‍): ആര്‍.വി.രമണി, ചിത്രം ‘ഓ ദാറ്റ്സ് ഭാനു’.

cake tower new
LATEST NEWS