പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ ആലോചനയില്ല, പാര്‍ലമെന്റില്‍ മറുപടി

Aug 12, 2025

ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്ന ഒരു നിയമവും നടപ്പിലാക്കാന്‍ കേന്ദ്രത്തിന് പദ്ധതിയില്ലെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി എസ്പി സിങ് ബാഗേല്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ലോക്സഭയില്‍ മുതിര്‍ന്ന ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിങ് റാവത്തിന്റെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് എസ്പി സിങ് ബാഗേല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 246(3) പ്രകാരം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മ്മാണത്തിന് അധികാരമുണ്ട്. മൃഗങ്ങളുടെ സംരക്ഷണത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മ്മാണം നടത്താന്‍ പ്രത്യേക അധികാരമുണ്ട്. പശു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി 2014 ഡിസംബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഗോകുല്‍ മിഷന്‍ നടപ്പിലാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ മൊത്തം പാല്‍ ഉല്‍പാദനത്തില്‍ 239.30 മില്ല്യണില്‍ 53.12 ശതമാനവും പശുവിന്‍ പാലാണ്. എരുമപ്പാല്‍ 43.62 ശതമാനവും.

LATEST NEWS
വാഹന ഇൻഷുറൻസിൽ വൻമാറ്റം, ഇനി ആവശ്യമുള്ളതു മാത്രം തിരഞ്ഞെടുക്കാം, വരുന്നു 4 തട്ടുകളുള്ള സംവിധാനം

വാഹന ഇൻഷുറൻസിൽ വൻമാറ്റം, ഇനി ആവശ്യമുള്ളതു മാത്രം തിരഞ്ഞെടുക്കാം, വരുന്നു 4 തട്ടുകളുള്ള സംവിധാനം

വാഹന ഉടമകൾക്ക് തങ്ങൾക്ക് ആവശ്യമുള്ള പരിരക്ഷ മാത്രം തിരഞ്ഞെടുക്കാൻ അവസരമൊരുക്കുന്ന 4 തട്ടുകളുള്ള...

എന്റെ കാമുകി മറ്റൊരാളുമായി പ്രണയത്തിലാണോ?, എവിടെയാണ് താമസിക്കുന്നത്?; വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി യുവാവ്

എന്റെ കാമുകി മറ്റൊരാളുമായി പ്രണയത്തിലാണോ?, എവിടെയാണ് താമസിക്കുന്നത്?; വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി യുവാവ്

ചെന്നൈ: 'എന്റെ മുന്‍ കാമുകി മറ്റൊരാളുമായി പ്രണയത്തിലാണോ?', 'അവള്‍ എത്ര പുരുഷന്മാരെ...