നവഭാരത് റെസിഡൻസ് അസോസിയേഷന്റെ പത്താം വാർഷികാഘോഷവും കുടുംബസംഗമവും ഫെബ്രുവരി 1നു നടക്കും. നവഭാരത് ഹയർ സെക്കൻഡറി സ്കൂളിൽ ഞായറാഴ്ച രാവിലെ 9. 30 മുതൽ രാത്രി 8 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മുൻസിപ്പൽ ചെയർമാൻ എം പ്രദീപ് ഉദ്ഘാടനം നിർവഹിക്കും. പ്രസിഡന്റ് ജി പ്രദീപ്കുമാർ അധ്യക്ഷനാകും. ചലച്ചിത്രതാരം ഡയാന ഹമീദ് സുവനീർ പ്രകാശനം ചെയ്യും.
വനിതാ ക്ലബ് അംഗം അൽഫോൻസാ ബ്രൗൺ സിംഗ്, സെക്രട്ടറി അജിൽ അയ്യപ്പൻ, ചലച്ചിത്രതാരം മാനസ രാധാകൃഷ്ണൻ, അമർ ഹോസ്പിറ്റൽ എംഡി ഡോക്ടർ രാധാകൃഷ്ണൻ, സ്വയംവര സിൽക്സ് എം ഡി ശങ്കരൻകുട്ടി, 15 കൗൺസിലർ അനസ് ഇ, പതിനാറാം വാർഡ് കൗൺസിലർ താഹിർ എ, ട്രഷറർ ജെ ഏലിയാസർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. ഉച്ചഭക്ഷണം, സായാഹ്ന ഭക്ഷണവും ഉണ്ടാകും.


















