നവകേരള സദസ്സിന്റെ ഭാഗമായി ആദ്യ മന്ത്രിസഭ യോഗം തലശ്ശേരിയില്‍ ചേര്‍ന്നു

Nov 22, 2023

seena

രാവിലെ ഒമ്ബതിന് കൊടുവള്ളി പേള്‍വ്യൂ റെസിഡൻസിയിലാണ് യോഗം തുടങ്ങിയത്. തലശ്ശേരിയുടെ ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന മന്ത്രിസഭ യോഗം നടക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ തലസ്ഥാനത്തു പുറത്ത് മന്ത്രിസഭ യോഗം നടക്കാറുണ്ടെങ്കിലും മുഴുവൻ അംഗങ്ങളും പങ്കെടുത്ത് നടക്കുന്ന യോഗം അപൂര്‍വമാണ്.

ജില്ലയിലെ മൂന്നാം ദിനമായ ഇന്ന് തലശ്ശേരിയിലെ മന്ത്രിസഭ യോഗത്തിനുശേഷം 11.00ന് കൂത്തുപറമ്ബ് മണ്ഡലത്തിലെ നവകേരള സദസ്സ് പാനൂര്‍ നൂച്ചിക്കാട് മൈതാനത്ത് നടക്കും. 2.00ന് മട്ടന്നൂരിലും 3.30ന് പേരാവൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സ് ഇരിട്ടിയിലും നടക്കും. ഇതോടെ, മൂന്നുദിവസത്തെ കണ്ണൂര്‍ പര്യടനം പൂര്‍ത്തിയാക്കി നവകേരള ബസ് വയനാട്ടിലേക്ക് തിരിക്കും.

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...