നവകേരള സദസിനെതിരെ മാവോയിസ്റ്റ് ഭീഷണി; പൊലീസ് അന്വേഷണം ആരംഭിച്ചു

Nov 24, 2023

seena

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്. വയനാട് ദളത്തിന്റെതെന്ന പേരില്‍ ജില്ലാ കലക്ടര്‍ക്കാണ് ഭീഷണി കത്ത് കിട്ടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വയനാട്ടില്‍ നേരത്തെ ഇറങ്ങിയ ഭീഷണി കത്തില്‍ നിന്നും കയ്യക്ഷരം വ്യത്യാസമുണ്ടെന്ന് പൊലീസ് പറയുന്നു. നക്‌സലുകളെ കൊന്നൊടുക്കുന്ന മുതലാളിത്തത്തിന് കീഴടങ്ങിയ സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്നാണ് കത്തില്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് മുതല്‍ മൂന്ന് ദിവസം നവകേരള സദസ് കോഴിക്കോട് ജില്ലയിലാണ് പര്യടനം നടത്തുന്നത്. വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 ന് വടകര നാരായണ നഗര്‍ ഗ്രൗണ്ടിലെ വേദിയിലാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. 11 മണിക്ക് കല്ലാച്ചി മാരാംവീട്ടില്‍ ഗ്രൗണ്ടിലും വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്ര മണ്ഡല സദസ്സ് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. കുറ്റ്യാടി മണ്ഡലത്തിലെ നവകേരള സദസ് വൈകുന്നേരം 4.30ന് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലും വടകര മണ്ഡലത്തിലേത് നാരായണ നഗര്‍ ഗ്രൗണ്ടിലുമാണ് നടക്കുക.

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...