നവകേരള സദസിന്റെ വിജയം; സഞ്ജുവിനും പട്ടയം

Jan 20, 2024

seena

കിളിമാനൂർ: അറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ അഞ്ചാം ക്ലാസുകാരനാണ് സഞ്ചു. സെറിബ്രൽ പാൾസി ബാധിച്ച സഞ്ചുവും രണ്ട് സഹോദരങ്ങളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ജീർണാവസ്ഥയിലുള്ള ചോർന്നൊലിക്കുന്ന ടാർപ്പ കെട്ടിയ വീട്ടിൽ വർഷങ്ങളായി താമസിച്ചു വരികയായിരുന്നു.

പ്രാഥമികകൃത്യം നിർവഹിക്കുന്നതിനുള്ള ടോയ്ല‌റ്റ് പോലും ലഭ്യമായിരുന്നില്ല. ദൈനംദിന ചെലവുകൾ പോലും കണ്ടെത്താൻ നന്നേ വിഷമിക്കുന്ന, കടുത്ത സാമ്പത്തിക ക്ലേശത്തിലായിരുന്നു കുടുംബം. ഭിന്നശേഷിക്കാരനായ കുട്ടിക്ക് പൂർണ സമയവും മാതാപിതാക്കളുടെ സാമീപ്യവും സംരക്ഷണവും ആവശ്യമുള്ളതിനാൽ മറ്റ് വരുമാനമുണ്ടാക്കുന്ന ജോലികൾക്ക് പോകുന്നതിന് രക്ഷിതാക്കൾക്ക് കഴിയുന്നില്ലായിരുന്നു.

അവശത മൂലം കുട്ടിക്ക് വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയാത്തതിനാൽ സ്പെഷ്യൽ എഡ്യുക്കേറ്റർ ഗൃഹാധിഷ്ഠിത പഠന സഹായം നൽകാനായി ആഴ്‌ചയിൽ ഒരു ദിവസം വീട്ടിൽ എത്തുന്നുണ്ടായിരുന്നു. എന്നാൽ വീടിന്റെ ദുരവസ്ഥ കാരണം കുട്ടിയുടെ പഠനം പോലും പൂർണാർഥത്തിൽ നടത്താനാവുന്നില്ല. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ഒരു വീട് ഒരുക്കാം എന്ന ആശയത്തിലേക്ക് വന്നത്.

ഡിസംബർ 21 ന് ആറ്റിങ്ങൽ മണ്ഡലത്തിൽ വച്ച് നടന്ന നവകേരള സദസ്സ് പരാതി സ്വീകരണ കേന്ദ്രത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടിയെയും കുടുംബത്തിനെയും എത്തിച്ചു. അപേക്ഷ നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ വളരെ വേഗത്തിൽ തന്നെ നടപടികൾ പൂർത്തീകരിച്ച് ഒറ്റ മാസം തികയുംമുമ്പ് 35 വർഷമായി ലഭ്യമാകാതിരുന്ന പട്ടയം ലഭ്യമാക്കിയിരിക്കുകയാണ്. ഇത് നവ കേരള സദസിന്റെയും മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാരിന്റെയും വിജയം കൂടിയാണ് എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

അപേക്ഷ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഭിന്നശേഷിക്കാരന് അർഹമായ പരിഗണന നൽകിയതിലൂടെ സമൂഹത്തിന് നവ കേരളത്തിൻറെ വിജയ സന്ദേശം നൽകുകയാണ്. പട്ടയം കൂടി ലഭ്യമായതോടെ സഞ്ചുവിൻ്റെ കുടുംബത്തിൻ്റെ പേരിലേക്ക് പൂർണമായും ഈ വസ്തു രജിസ്റ്റർ ചെയ്‌ത്‌ നൽകുന്നതിനുള്ള നടപടികളും സംഘടന ഏറ്റെടുത്ത് പൂർത്തിയാക്കും. അധ്യാപകർ ഒരുക്കുന്ന സ്വപ്നക്കൂട് എന്ന വീടിൻ്റെ വാർപ്പ് പൂർത്തീകരിച്ചു. മാർച്ച് രണ്ടാം വാരത്തിൽ വീടിൻ്റെ താക്കോൽ കുട്ടിക്ക് കൈമാറും.

cake tower new
LATEST NEWS
കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ അഞ്ച്...