ആറ്റിങ്ങൽ മാമം, പെരുമാമഠം ദേവീ ക്ഷേത്രത്തിൽ പത്ത് ദിവസമായി നടന്നു വരുന്ന നവരാത്രി മഹോത്സവത്തിന് ഇന്ന് സമാപനം. അതി വിപുലമായി നടന്ന വിദ്യാരംഭ ചടങ്ങിൽ ഡോ. ജൂബി. ആർ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി. കഴിഞ്ഞ ഒൻപത് ദിവസമായി നടന്ന നവരാത്രി സംഗീത സന്ധ്യയിൽ വിവിധ കലാ പരിപാടികൾ നടന്നു.






















