ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്; ജില്ലാ കളക്ടറുടെ ഉത്തരവ്

Oct 15, 2026

seena

നെടുങ്കണ്ടം: വിനോദസഞ്ചാരികളുടെ ജീവന് വൻ ഭീഷണിയുയർത്തുന്ന ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്കേർപ്പെടുത്തി. കഴിഞ്ഞ ദിവസം അരുവിയിൽ യുവാവ് മുങ്ങിമരിച്ച സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ. ദിനേശ് ചെറുവാട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

വെള്ളച്ചാട്ടത്തിന് സമീപം ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പൊതുജനങ്ങളുടെ പ്രവേശനം പൂർണ്ണമായും നിരോധിക്കണമെന്ന് കാണിച്ച് ഉടുമ്പൻചോല തഹസിൽദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ അടിയന്തര നടപടി. വെള്ളച്ചാട്ടത്തിലെ അടിയൊഴുക്കിന്റെ ശക്തി, അപ്രതീക്ഷിതമായ ആഴം, പാറക്കെട്ടുകളുടെ സ്വഭാവം, വെള്ളത്തിനടിയിലെ അപകടക്കെണികൾ എന്നിവ സന്ദർശകർക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല. മുന്നറിയിപ്പ് ബോർഡുകളോ, പ്രവേശന നിയന്ത്രണ സംവിധാനങ്ങളോ, അപകടസാധ്യതയുള്ള ഭാഗങ്ങളിലേക്ക് ആളുകൾ പോകുന്നത് തടയാനുള്ള വേലികളോ നിലവിൽ പ്രദേശത്തില്ല. ഇത്തരമൊരു സാഹചര്യത്തിൽ ആളുകൾ പ്രവേശിക്കുന്നത് കൂടുതൽ ജീവഹാനിക്ക് ഇടയാക്കുമെന്നായിരുന്നു തഹസിൽദാറുടെ റിപ്പോർട്ട്.

ഇതിന്റെ വെളിച്ചത്തിൽ തൂവൽ വെള്ളച്ചാട്ടത്തിലേക്കും അപകടസാധ്യതയുള്ള പരിസരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും, അരുവിയിൽ ഇറങ്ങുന്നതും കുളിക്കുന്നതും പൂർണ്ണമായി നിരോധിച്ചു. കഴിഞ്ഞയാഴ്ച അപകടത്തിൽപ്പെട്ട അശ്വിൻ ഉൾപ്പെടെ ഇതുവരെ 13-ലധികം ആളുകളാണ് തൂവൽ അരുവിയിലെ അപകടച്ചുഴികളിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടത്. നിരോധനം ലംഘിച്ച് പ്രദേശത്തേക്ക് കടക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

cake tower new
LATEST NEWS
തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി

ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി....

മുടി സ്വയം പറ്റെ വെട്ടി, ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല; ‘ജയില്‍ മേക്കോവറില്‍’ സുഹൈല്‍

മുടി സ്വയം പറ്റെ വെട്ടി, ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല; ‘ജയില്‍ മേക്കോവറില്‍’ സുഹൈല്‍

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ മൂന്നുപേര്‍ മരിച്ച കേസിലെ പ്രതി സുഹൈല്‍ സജീവ് മുടി...