ജൊഹന്നാസ്ബര്‍ഗ്: 2025ലെ അത്‌ലറ്റിക്ക് സീസണിനു വിജയത്തോടെ തുടക്കമിട്ട് ജാവലിന്‍ ത്രോയിലെ ഇന്ത്യന്‍ സൂപ്പര്‍ താരവും ഇരട്ട ഒളിംപിക് മെഡല്‍ ജേതാവുമായ നീരജ് ചോപ്ര. ദക്ഷിണാഫ്രിക്കയില്‍ നടന്ന പോചെഫസ്ട്രൂമില്‍ നടന്ന പോച് ഇന്‍വിറ്റേഷനല്‍ ട്രാക്ക് ഇവന്റില്‍ താരത്തിനു സ്വര്‍ണത്തിളക്കം.
6 പേര്‍ മത്സരിച്ച ഫൈനലില്‍ 84.52 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് താരം സുവര്‍ണ നേട്ടത്തിലെത്തിയത്. ഫൈനലില്‍ 80 മീറ്റര്‍ കടന്നത് രണ്ട് പേര്‍ മാത്രമാണ്. വെള്ളി നേടിയ ആതിഥേയ താരം തന്നെയായ ഡോവ് സ്മിറ്റാണ് നീരജിനു പുറമെ 80 മീറ്റര്‍ താണ്ടിയത്.
89.94 മീറ്ററാണ് താരത്തിന്റെ പേഴ്‌സണല്‍ ബെസ്റ്റ്. നീരജ് സ്വര്‍ണമണിഞ്ഞപ്പോള്‍ 82.44 മീറ്റര്‍ എറിഞ്ഞാണ് ഡോവിന്റെ വെള്ളി നേട്ടം. ഡങ്കന്‍ റോബര്‍ട്‌സനാണ് വെങ്കലം. താരം 71.22 മീറ്ററാണ് എറിഞ്ഞത്.