ഡല്‍ഹി: നീറ്റ് പുനഃപരീക്ഷ എഴുതാന്‍ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ പ്രതി കോടതിയില്‍. ഗുരുഗ്രാം സ്വദേശി യഷ് യാദവാണ് ഡല്‍ഹി സാകേത് കോടതിയില്‍ ഇടക്കാല ജാമ്യാപേക്ഷ നല്‍കിയത്. ജൂണ്‍ 21 ലെ പരീക്ഷ എഴുതാന്‍ അനുവാദം വേണമെന്നും പഠനത്തിനായുള്ള പുസ്തകങ്ങള്‍ ജയിലില്‍ ലഭ്യമാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചത്. റദ്ദ് ചെയ്ത നീറ്റ് പരീക്ഷ യഷും എഴുതിയിരുന്നു.
മൊബൈല്‍ ഫോണ്‍, സ്വകാര്യ ലാപ്‌ടോപ് എന്നിവ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. പരിഭാഷപ്പെടുത്തുന്നവരടക്കം രഹസ്യകേന്ദ്രത്തിലാണ്. പുനഃപരീക്ഷ നടക്കുന്ന ജൂണ്‍ 21 വരെ നിയന്ത്രണം തുടരുമെന്നാണ് വ്യക്തമാകുന്നത്. ചോദ്യപേപ്പറുകള്‍ സുരക്ഷിതമാക്കി എത്തിക്കാന്‍ വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടറുകളും ഉപയോഗപ്പെടുത്തും. പേപ്പര്‍ അച്ചടി, സംഭരണം, വിതരണം എന്നിവയ്ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്തി.
ഇതിനിടെ പുനഃപരീക്ഷ നടത്തിപ്പില്‍ കര്‍ശന ജാഗ്രതയിലാണ് ദേശീയ പരീക്ഷ ഏജന്‍സി. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവരെയും വിവര്‍ത്തനം ചെയ്യുന്നവരെയും പുനഃപരീക്ഷ നടക്കുന്നത് വരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇവര്‍ക്ക് ‘ലോക്ക് ഡൗണ്‍’ ഏര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ സമയത്തും അധ്യാപക സംഘം നിരീക്ഷണം നടത്തുന്നുണ്ട്.