ആറ്റിങ്ങൽ: നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഉള്ള ജവഹർലാൽ നെഹ്റു അനുസ്മരണവും പുരസ്കാര വിതരണവും ടൂറിസം സൊസൈറ്റി ഹാളിൽ മുൻ കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫ് ഉൽഘാടനം ചെയ്തു. കെ.പി.സി.സി. ജനറൽ സെക്രട്ടറി ആയിരുന്ന അഡ്വ.ജി.ഭുവനേശ്വരൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അഡ്വ.ജി.ഭുവനേശ്വരൻ സ്മാരക പുരസ്കാരം കെ.എ.എസ് റാങ്ക് ജേതാവ് എച്ച്.ആർ.സന്ധ്യക്ക് സമ്മാനിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ അനന്തു എസ്.കുമാർ, ജില്ലാ കരാട്ടെ മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ ക്വുലിൻ, ജില്ലാ തല ചിത്ര രചന മത്സര വിജയികൾ എന്നിവർക്ക് സമ്മാന വിതരണവും നടത്തി. നെഹ്റു സാംസ്കാരിക വേദി ചെയർമാൻ ഇളമ്പ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. നെഹ്റു സാംസ്കാരിക വേദി രക്ഷാധികാരി എം.എം.താഹ, സെക്രട്ടറി എസ്.സുമേഷ്, എ.സബീല, മഞ്ജു പ്രദീപ്, ലീല രാജേന്ദ്രൻ, ശശിധരൻ നായർ, ചിറയടി ബാബു, സിന്ധു കുമാരി, രവികുമാർ, അനിൽകുമാർ(AKC), സജിൻ,പ്രസന്നരാജ്
എന്നിവർ സംസാരിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍...