വക്കം ഗവണ്മെന്റ് ന്യൂ എൽ പി എസ്സിലെ വർണക്കൂടാരം നിർമാണോദ്ഘാടനം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവഹിച്ചു. വക്കം പഞ്ചായത്ത് പ്രസിഡന്റ് ലാലിജ അധ്യക്ഷ ആയ യോഗത്തിൽ സ്കൂൾ പ്രഥമാധ്യാപിക ജെസ്സി സ്വാഗതം ആശംസിച്ചു. വർക്കല ബിപിസി ദിനിൽ.കെ എസ് പദ്ധതി വിശദീകരണം നടത്തി. യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർ പേഴ്സൺ ജൂലി, വാർഡ് മെമ്പർമാരായ ഫൈസൽ താഹിർ, ജയ,എ ഇ ഒ സിനി.ബി എസ്, സി ഡി എസ് ചെയർപേഴ്സൺ മീനു, സാജു.ടി, ബി ആർ സി ട്രൈനെർ അനോജ, സി ആർ സി സി സുവീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനപ്രതിനിധികൾ, രക്ഷകർത്താക്കൾ, അധ്യാപകർ, പി. ടി എ, എസ്. എം. സി. പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ഉദ്ഘാടനയോഗത്തിന് എസ് എം സി ചെയർമാൻ സബീർ ബഷീർ നന്ദി രേഖപ്പെടുത്തി.

ഓടിപ്പോയത് എന്തിന്?, ഷൈന്‍ ടോം ചാക്കോ വിശദീകരിക്കണം; ഹാജരാകാന്‍ നോട്ടീസ് നല്‍കും
കൊച്ചി: നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ട നടന് ഷൈന്‍...