നവജാത ശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്ത കേസിൽ നിർണായക മൊഴി പുറത്ത്. ജനന സമയം കുട്ടി കരഞ്ഞിരുന്നു എന്ന് കുട്ടിയുടെ മാതാവ് സോന പറഞ്ഞതായി ചികിത്സിക്കുന്ന ഡോക്ടർ. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് വിവരം പൊലീസിന് കൈമാറിയത്. സാഹചര്യ തെളിവുകൾ നിർണായകമായ കേസിൽ ഡോക്ടറുടെ മൊഴി പ്രധാനം.
കുട്ടി പൂർണ വളർച്ച എത്തിയത് എന്ന് ഫോറൻസിക് വിഭാഗം. സോനയെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. കുട്ടിയെ കൈമാറിയത് മരണശേഷമെന്നാണ് നിഗമനം. പ്രസവം നടന്ന് 24 മണിക്കൂറിന് ശേഷമാണ് തോമസിന് കുട്ടിയെ നൽകുന്നത്. പ്രസവം നടന്നത് 7 ന് പുലർച്ചെ 1.30 നും കുട്ടിയെ കൈമാറിയത് 8 ന് പുലർച്ചെയുമാണെന്നാണ് കണ്ടെത്തൽ. അതുവരെ കുട്ടിയെ സൂക്ഷിച്ചത് വീടിന്റെ ടെറസിന്റെ സൺഷേഡിലും, സ്റ്റെയർകേസിന് അടിയിലും ആണ്.


















