വീണ്ടും 25,000 മറികടന്ന് നിഫ്റ്റി, സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു; ടെക് മഹീന്ദ്ര, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ് ഓഹരികളില്‍ നേട്ടം

Aug 26, 2024

seena

ഇടവേളയ്ക്ക് ശേഷം 25,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ വീണ്ടും മറികടന്ന് ദേശീയ ഓഹരി സൂചികയായ നിഫ്റ്റി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 180 പോയിന്റ് മുന്നേറിയപ്പോഴാണ് നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നത്. സെന്‍സെക്‌സിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 600 പോയിന്റ് കുതിച്ച സെന്‍സെക്‌സ് 81,700 പോയിന്റിന് മുകളിലാണ്.

അടുത്ത മാസം പലിശനിരക്ക് കുറയ്ക്കുമെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് നല്‍കിയ സൂചനയാണ് വിപണിയില്‍ പ്രതിഫലിച്ചത്. സൂചനയില്‍ സന്തോഷം പ്രകടിപ്പിച്ച നിക്ഷേപകര്‍ ആത്മവിശ്വാസത്തോടെ വിപണിയില്‍ ഇടപെട്ടതോടെ അമേരിക്കന്‍ വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. ഇതും ഇന്ത്യന്‍ ഓഹരിവിപണിയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കുമാണ് നേട്ടത്തിന് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ടെക് മഹീന്ദ്ര, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ മോട്ടോഴ്‌സ്, പവര്‍ ഗ്രിഡ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഐടിസി, സണ്‍ ഫാര്‍മ, അള്‍ട്രാ ടെക് സിമന്റ്, അദാനി പോര്‍ട്‌സ് ഓഹരികള്‍ നഷ്ടം നേരിട്ടു.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...