ആറ്റിങ്ങലിൽ കോൺഗ്രസ്സിന്റെ നൈറ്റ്‌ മാർച്ച്‌ നടന്നു

Apr 14, 2023

seena

ആറ്റിങ്ങൽ: ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ പോരാടുന്ന രാഹുൽഗാന്ധിക്കു ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആറ്റിങ്ങൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ നൈറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് റ്റി പി. അംബിരാജ, കെ. പി. സി. സി. മുൻ നിർവ്വാഹക സമിതി അംഗം വി. എസ്. അജിത്കുമാർ, മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ഡിസിസി മെമ്പർ പി വി. ജോയ്, കൗൺസിലർ കെ. ജെ. രവികുമാർ, ബ്ലോക്ക്‌, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ നൈറ്റ്‌ മാർച്ചിൽ പങ്കെടുത്തു.

cake tower new
LATEST NEWS