ജനനേന്ദ്രിയത്തിലും വയറ്റിലും ​ഗുരുതര പരിക്ക്; ശരീരമാകെ മുറിവുകൾ, നി​​ഹാലിനെ നായ്ക്കൾ കൂട്ടമായി ആക്രമിച്ചു; പോസ്റ്റുമോർട്ടം റിപ്പോർട്ട്

Jun 13, 2023

seena

കണ്ണൂർ: തെരുവു നായ്ക്കൾ കൂട്ടമായി നിഹാൽ നൗഷാദിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുഴുപ്പിലങ്ങാടാണ് 11കാരൻ കഴിഞ്ഞ ദിവസം തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്. നിഹാലിന്റെ ദേഹമാസകലം മുറിവേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ജനനേന്ദ്രിയത്തിലും വയറ്റിലും ​ഗുരുതര പരിക്കുകളുണ്ട്. വയറിലേയും ഇടതു കാലിലെ തുടയിലേറ്റ മുറിവുകളും മരണ കാരണമായെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കി. കുട്ടിയെ നായ്ക്കൂട്ടം ആക്രമിച്ചതിന് തെളിവുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സംസാരശേഷിയില്ലാത്ത കുട്ടിയാണ് നിഹാൽ. വീടിനു അരകിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ ആണ് ചോരവാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തം വാർന്ന് അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

വൈകീട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. എട്ടരക്ക് ശേഷമാണ് കുട്ടിയെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തുന്നത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലും കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ പാടുകളുണ്ട്. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

cake tower new
LATEST NEWS
ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; സഹപാഠികൾ വിദ്യാർഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; സഹപാഠികൾ വിദ്യാർഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു

തൊടുപുഴ: ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർഥിക്ക് സഹപാഠികളുടെ അതിക്രൂര മർദ്ദനം....