സംസ്ഥാന അവാർഡ് ജേതാവ് നിരഞ്ജനെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു

Oct 21, 2021

നാവായിക്കുളം: 2020ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ നാവായിക്കുളം വെട്ടിയറ സ്വദേശി നിരഞ്ജനെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു ബ്ലോക്ക് പ്രസിഡന്റ് ബി പി മുരളിയുടെ നേതൃത്വത്തിൽ ബ്ലോക്ക് മെമ്പർമാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിരഞ്ജന്റെ ടാർപോളിൻ മേഞ്ഞ കൂരയിൽ എത്തിയാണ് അനുമോദനം നൽകിയത്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത “കാസിമിന്റെ കടൽ” എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്. തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ അഭിനയ മികവ് തെളിയിച്ച നിരഞ്ജനെ ബ്ലോക്ക് പ്രസിഡന്റ് ചേർത്തുപിടിച്ച് അഭിനന്ദിച്ചു.

നാവായിക്കുളം ഗവൺമെന്റ് എച്ച്എസ്എസിലെ +2 വിദ്യാർത്ഥിയായ നിരഞ്ജന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് ഉറപ്പുനൽകി. കൂലിപ്പണിക്കാരായ മാതാപിതാക്കളും രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയായ സഹോദരിയും അടങ്ങുന്നതാണ് നിരഞ്ജന്റെ കുടുംബം.

LATEST NEWS
നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...