‘നീരുറവ്’, പരിശീലന പരിപാടിക്ക് തുടക്കം

Nov 11, 2021

എം.ജി.എൻ.ആർ.ഇ.ജി.എസിന്റെ “നീരുറവ് ” സമഗ്ര നീർത്തട പദ്ദതി പ്രകാരം ചിറയിൻകീഴ് / പോത്തൻകോട്/വർക്കല ബ്ലോക്ക് പഞ്ചായത്തുകളിൽ ഉൾപ്പെട്ട തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തൊഴിൽ ഉറപ്പ് പദ്ധതി നിർവഹണ വിഭാഗത്തിലെ സാങ്കേതിക വിഭാഗം ജീവനക്കാർക്കായുള്ള പരിശീലന പരിപാടിക്ക് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആഫീസിൽ തുടക്കമായി. ഇതിന്റെ ഉദ്ഘാടന കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി നിർവഹിച്ചു.

ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കവിതാ സന്തോഷ് സ്വാഗതം ആശംസിച്ചു. ജോയിന്റ് പ്രോഗ്രാം ഓഫീസർ ഷാജി , ബ്ലോക്ക് ജോയിന്റ് BDO രാജീവ് എസ്.ആർ എന്നിവർ പങ്കെടുത്തു. 2022/23 സാമ്പത്തിക വർഷം മുതൽ തൊഴിൽ ഉറപ്പ് പദ്ധതി നിർവഹണം ഒരു പ്രദേശത്തെ നീർത്തടത്തെയും അതിൻ്റെ ഉപനീർത്തടത്തെയും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന മാസ്റ്റർ പ്ലാനിനെ അടിസ്ഥാനമാക്കി രു പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

LATEST NEWS
നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...