എസ് എഫ് ഐ കേരള സർവകലാശാല സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാല രജിസ്ട്രാർക്ക് നിവേദനം നൽകി

Jul 18, 2024

കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് എഫ് ഐ കേരള സർവകലാശാല സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാല രജിസ്ട്രാർക്ക് നിവേദനം നൽകി. കേരള സർവകലാശാല കലോത്സവത്തിൽ വിജയികളായവരുടെ സർട്ടിഫിക്കറ്റുകൾ വിതരണം ഉടനടി പൂർത്തിയാക്കുക, ബി എഡ് അഡ്മിഷൻ നേടിയ പി ജി വിദ്യാർഥികൾക്ക് ടി സി സമർപ്പിക്കാൻ ആവശ്യമായ സമയ ക്രമീകരണം നൽകുക,
ജൂണിൽ ആരംഭിച്ച പിജി അവസാന വർഷ വിദ്യാർത്ഥികളുടെ പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നതിന് മതിയായ സമയം നൽകിയ ശേഷം മാത്രം പരീക്ഷകൾ നടത്തുവാൻ തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സബ് കമ്മിറ്റി രജിസ്ട്രാർക്ക് നിർവേദനം നൽകിയത്.

അടിയന്തരമായി ഈ വിഷയങ്ങൾ പരിഹരിക്കണമെന്ന് എസ്എഫ്ഐ സർവകലാശാല കമ്മിറ്റി യൂണിവേഴ്സിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. എസ് എഫ് ഐ
കേന്ദ്ര കമ്മിറ്റി അംഗം ടി ജി അഞ്ചു കൃഷ്ണ, എസ്എഫ് ഐ ജില്ലാ സെക്രട്ടറി എസ് കെ ആദർശ്, പ്രസിഡന്റ് എം എസ് നന്ദൻ, വിജയ് വിമൽ എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS