കൊച്ചി: നിവിന്‍ പോളി നായകനായി എത്തിയ ബ്ലോക് ബസ്റ്റര്‍ ഹിറ്റായി മാറിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഇന്ന് (ഒക്ടോബര്‍ 2) മുതല്‍ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തില്‍ മിമിത ബൈജു ആണ് നായിക വേഷത്തില്‍ എത്തിയത്.

ഓഗസ്റ്റ് 21ന് തിയറ്ററില്‍ എത്തിയ ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. 300 കോടി കളക്ഷന്‍ ഇതിനകം ചിത്രം പിന്നിട്ടു കഴിഞ്ഞു. പ്രമുഖ ട്രാക്കിങ്് സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 330.13 കോടി രൂപയാണ് ഇതുവരെ ബെത്ലഹേം കുടുംബ യൂണിറ്റ് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് 41 ദിവസം വരെയുള്ള കണക്കാണിത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ 25 ദിവസങ്ങള്‍ പിന്നിട്ടിട്ട് ചിത്രം ജൈത്രയാത്ര തുടരുകയാണ്.





















