2025 ലെ ജ്ഞാനപീഠ പുരസ്കാരം കവിയും ഗാനരചയിതാവുമായ ആർ വൈരമുത്തുവിന്. തമിഴ്നാട്ടിൽ ജ്ഞാനപീഠ പുരസ്കരത്തിന് അർഹനാകുന്ന മൂന്നാമത്തെ വ്യക്തിയാണ് വൈരമുത്തു. മികച്ച ഗാനരചയിതാവാനുള്ള ദേശീയ അവാർഡ് ഏഴ് പ്രാവശ്യം സ്വന്തമാക്കിയിട്ടുണ്ട് വൈരമുത്തു.
1980 ൽ പുറത്തിറങ്ങിയ നിഴൽഗൾ എന്ന ചിത്രത്തിലൂടെയാണ് വൈരമുത്തു സിനിമയിൽ തുടക്കം കുറിക്കുന്നത്. 40 വർഷത്തെ സിനിമാ ജീവിതത്തിൽ അദ്ദേഹം 7,500-ലധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്.



















