കല്ലമ്പലം: ബിജെപി നാവായിക്കുളം നോർത്ത്, സൗത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ നാവായിക്കുളം പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഭരണസ്തംഭനത്തിനും സി.പി.എം.നടത്തുന്ന ഗുണ്ടായിസത്തിനും തൊഴിലുറപ്പ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ ആശ വർക്കർക്കെതിരെ നടപടി എടുക്കാത്തതിലും പ്രതിഷേധിച്ചാണ് ധർണ നടത്തിയത്.
പ്രതിഷേധ സമരം തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ഉദ്ഘാടനം ചെയ്തു. മരുതികുന്ന് വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തോൽവി ഭയന്ന് സി.പി.എം നാവായിക്കുളം പഞ്ചായത്തിൽ വ്യാപകമായി അക്രമത്തിന് ശ്രമിക്കുകയാണെന്നും ഇതിന് തെളിവാണ് പ്രതിപക്ഷ മെമ്പർ മാരെ കമ്മറ്റി ഹാളിൽ കടന്ന് വന്ന് സി.പി.എം.നേതാവ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നും ഉദ്ഘാടകൻ ആരോപിച്ചു.
നാവായിക്കുളം മണ്ഡലം പ്രസിഡന്റ് സജി.പി.മുല്ലനല്ലൂരിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നാവായിക്കുളം പഞ്ചായത്ത് മെമ്പർമാരായ പൈവേലിക്കോണം ബിജു, നാവായിക്കുളം അശോകൻ. അരുൺകുമാർ.എസ്, കുമാർ.ജി, ജിഷ്ണു.എസ്.ഗോവിന്ദ്, നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറി അമ്പിളിദാസ്, മണ്ഡലം സെക്രട്ടറി രാജീവ് മുല്ലനല്ലൂർ വൈസ് പ്രസിഢൻ്റ് തച്ചോട് ശശീന്ദ്രൻ, മണ്ഡലം സെക്രട്ടറി സുനിത, കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് മനു വലിയകാവ്, ബി.ജെ.പി.നേതാക്കളായ യമുന ബിജു, ബാബു പല്ലവി, അനന്തവിഷ്ണു, മുല്ലനല്ലൂർ ശ്രീകുമാർ,വിജയൻ പിള്ള.വിഷ്ണു, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

















