കോണ്‍ഗ്രസ് ജന്മദിനത്തില്‍ രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം ചിറയിന്‍കീഴ്‌ താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണം നല്‍കി

Dec 28, 2023

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 139-ാം ജന്മദിനത്തില്‍ രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ചിറയിന്‍കീഴ്‌ താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും, കൂട്ടിരുപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. ഫോറം പ്രസിഡന്റ് അഡ്വ. എസ് കൃഷ്ണകുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കും, ബഹുസ്വരതക്കും ഭീഷണി നേരിടുന്ന ഈ അവസരത്തില്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ഉയര്‍ത്തിക്കാട്ടിയ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ചിറയിന്‍കീഴ്‌ മണ്ഡലം പ്രസിഡന്റ് സുനില്‍ പെരുമാതുറ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എ.ആര്‍ നിസാര്‍, മോനി ശാര്‍ക്കര, കടയറ ജയചന്ദ്രന്‍, കെ. രഘുനാഥന്‍, നേതാക്കളായ കെ.പി രാജശേഖരന്‍ നായര്‍, വി.കെ ശശിധരന്‍, കെ.ഓമന, മാടന്‍വിള നൗഷാദ്, അഴൂര്‍ വിജയന്‍, പുതുക്കരി പ്രസന്നന്‍, കടയ്ക്കാവൂര്‍ അശോകന്‍, ജെ.ശശി, എസ്.മധു, എം.കെ ഷാജഹാന്‍, എസ്.ജി അനില്‍കുമാര്‍, റഷീദ് റാവുത്തര്‍, നൗഷാദ് ഒ.ഐ.സി.സി, രാജന്‍ കൃഷ്ണപുരം, ചന്ദ്ര സേനന്‍, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ബേബി മെമ്പര്‍, വക്കം സുധ, പ്രവീണ കുമാരി, ജയാ സജിത്ത്, നസിയ സുധീര്‍, നഴ്‌സിംഗ്‌ സൂപ്രണ്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

cake tower new
LATEST NEWS
‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധത്തിനിടെ അയല്‍രാജ്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളില്‍...