കഴക്കൂട്ടം:’നൗഷാദേ’ എന്ന് വിളിച്ചാൽ കഴിഞ്ഞ ദിവസം കഴക്കൂട്ടം അൽസാജ് ഹോട്ടലിൽ 37 പേർ വിളി കേൾക്കുമായിരുന്നു. നൗഷാദ് അസ്സോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒത്തുകൂടിയപ്പോൾ നൂറ്റി അൻപതോളം മെമ്പർമാർ ഉള്ളതിൽ 37 പേർ മീറ്റിങ്ങിൽ പങ്കെടുത്തു. വിവിധ പ്രായത്തിൽ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിയ്ക്കുന്നവർ. കേരളത്തിൽ 15000 ത്തോളം നൗഷാദുമാർ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. നൗഷാദ് സംഗമത്തോടനുബന്ധിച്ച് പുതിയ വർഷത്തേയ്ക്കുള്ള ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയും ചെയ്തു.

പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ നാല് പേർ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാല് പേര്...