തൊഴിലുറപ്പ് മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്നവശ്യപ്പെട്ടു കൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി. ആഗസ്റ്റ് ഒന്നു മുതൽ ഒരു പഞ്ചായത്തിൽ 20 പ്രവർത്തികൾ മാത്രമേ എടുക്കാൻ പാടുള്ളൂ എന്ന കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കുക. പണിയായുധങ്ങളുടെ വാടക നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കുക. ലേബർ ബഡ്ജറ്റ് വെട്ടിച്ചുരുക്കി പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് തൊഴിലാളികൾ പ്രതിഷേധിക്കുന്നത്. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഏരിയിലെ എല്ലാ വാർഡുകളിലും വൈകുന്നേരം അഞ്ചു മണിക്ക് പ്രതിഷേധ പ്രകടനം നടത്തുന്നു. മുഴുവൻ തൊഴിലാളികളും പ്രകടനത്തിൽ പങ്കെടുക്കണമെന്ന് യൂണിയൻ ഏരിയ കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു.
വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി...

















