ആറ്റിങ്ങൽ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കൂലി കുടിശ്ശിക നൽകാത്തത്തിലും ജാതി വിവേചനത്തിലും പ്രതിഷേധിച്ചു എൻആർഇജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുന്നിൽ നവംബർ 25ന് ധർണകൾ സംഘടിപ്പിക്കുന്നു. ഇരുന്നൂറു കോടിയിലേറെ രൂപയാണ് കേന്ദ്ര സർക്കാർ കുടിശിക വരുത്തിയിട്ടുള്ളത്. മാസങ്ങളായി തൊഴിലാളികൾക്ക് കൂലികൾ നൽകിയിട്ട്.
നേരത്തെ ഒറ്റ അക്കൗണ്ട് വഴി നൽകിയിരുന്ന കൂലി തൊഴിലാളികളെ ജാതി അടിസ്ഥാനത്തിൽ തിരിച്ച് എസ് സി, എസ് ടി, ജനറൽ എന്ന് മൂന്ന് വിഭാഗങ്ങളായി തിരിച്ചു കൂലി നൽകാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്. എസ് സി വിഭാഗത്തിൽ 65 കോടിയും,എസ്ടി വിഭാഗത്തിൽ 23 കോടിയും ജനറൽ വിഭാഗത്തിൽ 120 കോടിയും കുടിശ്ശികയാണ്.
1.തൊഴിലാളികളോടുള്ള ജാതി വിവേചനം അവസാനിപ്പിക്കുക
2.വേതന കുടിശ്ശിക ഉടൻ നൽകുക
3. വേതനം വർധിപ്പിക്കുക
4.തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിപ്പികുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. പഞ്ചായത്തുകളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ സംഘടിപ്പിക്കും.രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധർണ ഒരുമണിവരെ തുടരും. ആറ്റിങ്ങൽ ഏരിയായിൽ പൊയ്കമുക്ക്, മുടപുരം, കീഴാറ്റിങ്ങൽ, അഞ്ചുതെങ്ങ്, വക്കം എന്നിവിടങ്ങളിൽ സമരം നടക്കും. സമരം വിജയിപ്പിക്കാൻ എല്ലാ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയാ കമ്മിറ്റി പ്രസിഡന്റ് പി.സി. ജയശ്രീയും സെക്രട്ടറി എസ്.പ്രവീൺ ചന്ദ്രയും അഭ്യർത്ഥിച്ചു.