ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ഈ അധ്യയന വർഷത്തെ പ്രവർത്തനോദ്‌ഘാടനം ഹയർ സെക്കന്ററി എൻ എസ് എസ് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. എസ്. സന്തോഷ്‌കുമാർ നിർവഹിച്ചു.
ഇതിനോടാനുബന്ധിച്ചു ഈ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന ശിഖ എന്ന വിദ്യാർത്ഥിനിയുടെ ചികിത്സക്കായി ഭക്ഷ്യമേള വഴി സമാഹരിച്ച 60000 രൂപ വിതരണം ചെയ്തു. കൂടാതെ സെറിബ്രൽ പാൾസി ബാധിച്ചു കിടപ്പിലായ ഒരു വിദ്യാർത്ഥിക്ക് വീൽചെയറും നൽകി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു വിദ്യാർത്ഥിയുടെ രക്ഷാകർത്താവിനു ഉപജീവനമാർഗ്ഗമായി ഒരു തയ്യൽ മെഷീൻ വാങ്ങി നൽകി. സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം നിർമ്മിച്ചു നൽകി.പി ടി എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ എൻ എസ് എസ്പ്രോഗ്രാം ഓഫിസർ കാവ്യ കെ എ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
എൻ എസ് എസ് ജില്ലാ കൺവീനർ ശ്രീജ പി, മുൻ പ്രിൻസിപ്പൽ ജവാദ് എസ്, വർക്കല ക്ലസ്റ്റർ കൺവീനർ ഉണ്ണികൃഷ്ണൻ എസ്, പ്രിൻസിപ്പൽ അജിത മോഹൻ, വൈസ് പ്രിൻസിപ്പൽ അനിൽകുമാർ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഹസീന, മുൻ പ്രോഗ്രാം ഓഫീസർമാരായ ഡോ ബിനു എസ്, സജിത വി, കോമൺ സ്റ്റാഫ് സെക്രട്ടറി കിരൺ എന്നിവർ ആശംസകൾ അറിയിക്കുകയും ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി സബിത നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

















