ഒരു ലക്ഷം രൂപ, ഒഡീഷയില്‍ അച്ഛന്‍ ആണ്‍കുഞ്ഞിനെ വിറ്റു; രണ്ട് പേര്‍ അറസ്റ്റില്‍

Feb 15, 2026

ഭുവനേശ്വര്‍: ഒഡിഷയില്‍ രണ്ടര വയസുകാരനെ പിതാവ് ഒരു ലക്ഷം രൂപയ്ക്ക് വില്‍പന നടത്താന്‍ ശ്രമിച്ചു. ബാരിസാഹി ഗ്രാമത്തില്‍ ആണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും കുട്ടിയെ മോചിപ്പിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വില്‍പ്പനക്കാരനും പിതാവും കുഞ്ഞിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന വിലപേശലിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടികള്‍.

എന്നാല്‍ വിഡിയോയുടെ ആധികാരികത ഉറപ്പിക്കാന്‍ ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രാദേശിക ആക്ടിവിസ്റ്റ് പരാതി നല്‍കിയതിന് പിന്നാലെയാണ് നീലഗിരി പൊലീസ് വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ വില്‍പന നടത്താന്‍ ശ്രമിച്ചയാളെയും വാങ്ങാന്‍ എത്തിയ വ്യക്തിയെയും കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിമിനിഭാട്ടി പ്രദേശത്ത് നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും നീലഗിരി സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പ്രമോദ് കുമാര്‍ മല്ലിക് പറഞ്ഞു, ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

നിര്‍മാണ തൊഴിലാളിയായ കുവ എന്ന രാകേഷ് കുമാര്‍ ബെഹറയാണ് കുട്ടിയുടെ പിതാവ്. ഇടപാടിന്റെ ആദ്യഘഡുവായി ഇയാള്‍ക്ക് 50000 രൂപ ലഭിച്ചതായും പൊലിസ് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് കുട്ടിയെ വില്‍പന നടത്താന്‍ മുതിര്‍ന്നത് എന്നാണ് രാകേഷ് കുമാര്‍ ബെഹെറയുടെ പ്രതികരണം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഞങ്ങള്‍ക്ക് നാല് കുട്ടികളുണ്ട്, അവരെ വളര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുകളുണ്ട്. പരിചയക്കാരനാണ് കുട്ടിയെ വാങ്ങാന്‍ ആളെ ഏര്‍പ്പാടാക്കിയതെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ബെഹറ രണ്ടുതവണ വിവാഹം കഴിച്ചിരുന്നുവെന്നും വില്‍ക്കപ്പെട്ടതായി പറയപ്പെടുന്ന കുട്ടി അദ്ദേഹത്തില്‍ നിന്ന് വേറിട്ട് താമസിക്കുന്ന രണ്ടാമത്തെ ഭാര്യയില്‍ ജനിച്ചതാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

cake tower new
LATEST NEWS
വിഴുങ്ങിയത് മാലയല്ലേ? കൂട്ടിന് ദാ ഒരു കമ്മൽ കൂടി! പോലീസിനെ വട്ടംകറക്കി ഈ ‘സ്വർണ്ണ’ വയർ!

വിഴുങ്ങിയത് മാലയല്ലേ? കൂട്ടിന് ദാ ഒരു കമ്മൽ കൂടി! പോലീസിനെ വട്ടംകറക്കി ഈ ‘സ്വർണ്ണ’ വയർ!

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുമായി ഒരു കള്ളനും പോലീസും കളി! നിലമ്പൂർ ജില്ലാ ആശുപത്രിയിൽ വെച്ച്...

പരവൂരിൽ കടലിൽ കാണാതായ പ്ലസ് വൺ വിദ്യാർഥികളായകണ്ണന്റെയും ബിപിന്റെയും മൃതദേഹം പൊഴിക്കര ഭാഗത്ത് നിന്നും കണ്ടുകിട്ടി

പരവൂരിൽ കടലിൽ കാണാതായ പ്ലസ് വൺ വിദ്യാർഥികളായകണ്ണന്റെയും ബിപിന്റെയും മൃതദേഹം പൊഴിക്കര ഭാഗത്ത് നിന്നും കണ്ടുകിട്ടി

കൊല്ലം: പരവൂർ:പൊഴിക്കര കടൽതീരത്ത് കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥികളായ ഭാനുമതി വിലാസത്തിൽ...