ജാതിക്ക മോഷ്ടിച്ചെന്ന് പരാതി നൽകി; എഴുപത്തിരണ്ടുകാരനെ സഹോദര പുത്രൻ വെട്ടി പരുക്കേൽപ്പിച്ചു

Jul 29, 2023

തൊടുപുഴ: ഇടുക്കി അടിമാലിയിൽ എഴുപത്തിരണ്ടുകാരനെ സഹോദര പുത്രൻ വെട്ടി പരുക്കേൽപ്പിച്ചു. പനംകുട്ടി ഇഞ്ചത്തൊട്ടി മലേപ്പറമ്പിൽ മാത്യുവിനാണ് ​ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ മാത്യുവിന്റെ സഹോദരപുത്രൻ ഷൈജുവിനെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു. ജാതിക്ക മോഷ്ടിച്ചെന്ന് പരാതി നൽകിയതിന്റെ വൈരാ​ഗ്യത്തിലായിരുന്നു ആക്രമണം.

മാത്യുവിന്റെ വീടിനു സമീപത്തു നിന്ന് ഒരാഴ്ച മുൻപ് ജാതിക്ക മോഷണം പോയിരുന്നു. ഷൈജുവാണ് ജാതിക്ക മോഷ്ടിക്കുന്നതെന്നു കാണിച്ച് മാത്യു വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ഇരുവരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി പ്രശ്നം ഒത്തുതീർപ്പാക്കി. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ഷൈജു ജാതിക്ക മോഷ്ടിച്ചു. ഇതു സംബന്ധിച്ച് മാത്യുവിന്റെ മകൻ ഇന്നലെ രാവിലെ സ്റ്റേഷനിൽ പരാതി നൽകി. ഇതിൽ പ്രകോപിതനായ ഷൈജു വാക്കത്തിയുമായി വീട്ടിലെത്തി മാത്യുവിനെ വെട്ടുകയായിരുന്നു.

ബഹളം കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് മാത്യുവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് മാത്യു. ഷൈജു വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

cake tower new
LATEST NEWS
കാലവര്‍ഷം ഈയാഴ്ച എത്തിയേക്കും; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കും; യെല്ലോ അലര്‍ട്ട്

കാലവര്‍ഷം ഈയാഴ്ച എത്തിയേക്കും; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കും; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഈ ആഴ്ച അവസാനത്തോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍ കടല്‍,...