റോഡില്‍ കലുങ്ക് നിര്‍മ്മാണത്തിനെടുത്ത കുഴിയില്‍ വീണു; വയോധികന്‍ മരിച്ചു

Dec 29, 2025

കോഴിക്കോട്: റോഡില്‍ കലുങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് വയോധികന്‍ മരിച്ചു. വില്യാപ്പിള്ളി സ്വദേശി മൂസയാണ് മരിച്ചത്. 55 വയസ്സായിരുന്നു. കോഴിക്കോട് വടകര വില്യാപ്പിള്ളിയില്‍ വെച്ചായിരുന്നു അപകടം. റോഡിലൂടെ നടന്നു വരുന്നതിനിടെ അബദ്ധത്തില്‍ കുഴിയില്‍ വീഴുകയായിരുന്നു എന്നാണ് സൂചന.

ഇന്നലെ രാത്രി 11 മണിയോടെയാണ് മൂസ കുഴിയില്‍ വീണു കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ മൂസയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു എന്നാണ് വിവരം.

cake tower new
LATEST NEWS
ശബരിമലയില്‍ വീണ്ടും എസ്‌ഐടി പരിശോധന: ദ്വാരപാലക പാളികളിലും, ശ്രീകോവിലിന്റെ പിന്‍ഭാഗത്തും സാംപിൾ ശേഖരണം

ശബരിമലയില്‍ വീണ്ടും എസ്‌ഐടി പരിശോധന: ദ്വാരപാലക പാളികളിലും, ശ്രീകോവിലിന്റെ പിന്‍ഭാഗത്തും സാംപിൾ ശേഖരണം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് സന്നിധാനത്ത് വീണ്ടും എസ്‌ഐടി പരിശോധന....