അപൂര്‍വ റെക്കോര്‍ഡിന്‍റെ വക്കില്‍ മനു ഭാകര്‍; ഒളിംപിക്‌സില്‍ ഇന്ത്യ ഇന്ന്

Jul 30, 2024

പാരിസ്: ഒളിംപിക്‌സില്‍ ഇന്ന് ഇന്ത്യക്ക് മറ്റൊരു മെഡല്‍ പോരാട്ട ദിനം. പ്രതീക്ഷകളുടെ ഭാരവുമായി മനു ഭാകറും സരബ്‌ജോത് സിങും ഇറങ്ങും. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തില്‍ വെങ്കലം നേടി ചരിത്രമെഴുതിയ മനു ഭാകര്‍ മറ്റൊരു അപൂര്‍വ നേട്ടത്തിന്റെ വക്കിലാണ് ഉന്നം പിടിക്കുന്നത്.

വെങ്കലം നേടിയാല്‍ ഒറ്റ ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മനു മാറും. 1900ത്തിലെ പാരിസ് ഒളിംപിക്‌സില്‍ തന്നെ ബ്രിട്ടീഷ് ഇന്ത്യന്‍ അത്‌ലറ്റായിരുന്ന നോര്‍മന്‍ പ്രിച്ചാര്‍ഡ് അത്‌ലറ്റിക്‌സില്‍ 2 വെള്ളി മെഡല്‍ നേടിയിരുന്നു. അതിനു ശേഷം ഒരു താരത്തിനും ഈ നേട്ടമില്ല. 124 വര്‍ഷത്തിനു ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായും മെഡല്‍ നേടിയാല്‍ മനു മാറും.

ഇന്ത്യന്‍ ഹോക്കി ടീം ഇന്ന് അയര്‍ലന്‍ഡുമായി ഏറ്റുമുട്ടും. അമ്പെയ്ത്ത്, ബോക്‌സിങ്, ബാഡ്മിന്റണ്‍ പോരാട്ടങ്ങളും ഇന്ത്യക്കുണ്ട്. റോവിങ് സ്‌കള്‍സ് വിഭാഗത്തില്‍ ബല്‍രാജ് പന്‍വര്‍ സെമി ലക്ഷ്യമിട്ട് ഇറങ്ങും.

ഷൂട്ടിങ്- പുരുഷ, വനിതാ ട്രാപ് ഷൂട്ടിങ് യോഗ്യത. പൃഥ്വിരാജ് ടൊന്‍ഡെയ്മന്‍, രാജേശ്വരി കുമാരി, ശ്രേയസി സിങ്. ഉച്ചയ്ക്ക് 12.30 മുതല്‍.

ഷൂട്ടിങ് (മെഡല്‍ പോരാട്ടം)- 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം (വെങ്കല പോരാട്ടം) മനു ഭാകര്‍, സരബ്‌ജോത് സിങ്. ഉച്ചയ്ക്ക് 1.00 മുതല്‍.

റോവിങ്- പുരുഷ സിംഗിള്‍സ് സ്‌കള്‍സ് ക്വാര്‍ട്ടര്‍. ബല്‍രാജ് പന്‍വര്‍. ഉച്ചയ്ക്ക് 1.40 മുതല്‍.

ഹോക്കി- ഇന്ത്യ- അയര്‍ലന്‍ഡ്. വൈകീട്ട് 4.45.

അമ്പെയ്ത്ത്- വനിതകളുടെ റികര്‍വ്. അങ്കിത ഭകത്. വൈകീട്ട് 5.14 മുതല്‍.

അമ്പെയ്ത്ത്- വനിതകളുടെ റികര്‍വ്. ഭജന്‍ കൗര്‍. വൈകീട്ട് 5.27 മുതല്‍.

ബാഡ്മിന്റണ്‍- വനിതാ ഡബിള്‍സ്. അശ്വനി പൊന്നപ്പ, തനിഷ് ക്രാസ്റ്റോ- സെത്യാന മപസ, ആഞ്ജല യു. വൈകീട്ട് 6.20 മുതല്‍.

ബോക്‌സിങ്- പുരുഷന്‍മാരുടെ 51 കിലോ. അമിത് പംഗല്‍. രാത്രി 7.16 മുതല്‍.

ബോക്‌സിങ്- വനിതകളുടെ 57 കിലോ. ജയ്‌സമിന്‍ ലംബോറിയ. രാത്രി 9.24 മുതല്‍.

അമ്പെയ്ത്ത്- പുരുഷന്‍മാരുടെ റികര്‍വ്. ധീരജ് ബൊമ്മദേവര. രാത്രി 10.46 മുതല്‍.

ബോക്‌സിങ്- വനിതകളുടെ 54 കിലോ. പ്രീതി പവാര്‍. പുലര്‍ച്ചെ 1.22 മുതല്‍.

cake tower new
LATEST NEWS
‘തോറ്റ് പോകുമ്പോള്‍ എന്തിനാണ് വെറുതെ നമ്മൾ ഡിപ്രഷനിലേക്ക് പോകുന്നത് ? ഈ ചിരിയൊക്കെ കണ്ട് യൂണിവേഴ്സ് ഇരിപ്പുണ്ട്’

‘തോറ്റ് പോകുമ്പോള്‍ എന്തിനാണ് വെറുതെ നമ്മൾ ഡിപ്രഷനിലേക്ക് പോകുന്നത് ? ഈ ചിരിയൊക്കെ കണ്ട് യൂണിവേഴ്സ് ഇരിപ്പുണ്ട്’

ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചാണ് ടി20 ലോകകപ്പ് അവസാനിച്ചത്. കളിയിലെ...

മകളുമായി സംസാരിച്ചതിന് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

മകളുമായി സംസാരിച്ചതിന് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

പാലക്കാട്: യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാഞ്ഞിരക്കടവ്...