ഇന്ത്യയിലും ഒമിക്രോൺ സ്ഥിരീകരിച്ചു

Dec 2, 2021

ബെംഗളൂരും: രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് കര്‍ണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

66, 46 വയസുള്ള രണ്ട് പുരുഷന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നവംബര്‍ 11നും 12നും ബെംഗളൂരുവില്‍ എത്തിയവര്‍ക്കാണ് രോഗം. രണ്ട് പേര്‍ക്കും കാര്യമായ രോഗലക്ഷണങ്ങളില്ല. രോഗികളുമായി സമ്പര്‍ക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലോകത്താകമാനം 29 രാജ്യങ്ങളിലായി 373 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

cake tower new
LATEST NEWS
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി: ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, ഡോ. കെ എം ചന്ദ്രശേഖരന്‍ ചെയര്‍മാന്‍

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി: ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, ഡോ. കെ എം ചന്ദ്രശേഖരന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന്...