ഉമ്മന്‍ചാണ്ടിയുടെ സ്മാരകം അടിച്ചുതകര്‍ത്തു; അന്വേഷണം

Aug 17, 2023

seena

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിന്‍കരക്ക് സമീപം പൊന്‍വിളയില്‍ ഉമ്മന്‍ചാണ്ടിയുടെ സ്മാരകം തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. ചൊവ്വാഴ്ചയാണ് ജംക്ഷനില്‍ സ്മാരകവും വെയ്റ്റിങ് ഷെഡും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്.

സ്മാരകവും സ്തൂപവും അടിച്ചുതകര്‍ത്ത സംഭവത്തില്‍ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചു. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആരോപണം ഡിവൈഎഫ്‌ഐ നിഷേധിച്ചിട്ടുണ്ട്.

cake tower new
LATEST NEWS
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപനം മുടങ്ങി; ആഭ്യന്തര വകുപ്പിൽ ഗുരുതര വീഴ്ച

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപനം മുടങ്ങി; ആഭ്യന്തര വകുപ്പിൽ ഗുരുതര വീഴ്ച

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം പതിവായി പ്രഖ്യാപിക്കാറുള്ള മുഖ്യമന്ത്രിയുടെ പൊലീസ്...