മുദാക്കൽ ഗ്രാമപഞ്ചായത്ത് കല്ലിൻ മൂട് വാർഡിൽ ടീം ഫോർ കല്ലിൻമൂടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം കല്ലിൻമൂട് ഗ്രാമോത്സവം എന്ന പേരിൽ ആഗസ്റ്റ് 25 മുതൽ 29 വരെ നടക്കും. ഒരു ഗ്രാമത്തിന്റെ സാമൂഹിക-സാംസ്കരംഗത്തെ തൊട്ടുണർത്തും വിധം വൈവിധ്യങ്ങളായ പരിപാടികളാണ് കല്ലിൻമൂട് ഗ്രാമോത്സവത്തിൽ സംഘാടകർ അണിയിച്ചൊരുക്കീട്ടുള്ളത്. കല്ലിൻമൂട് വാർഡ് കുടുംബശ്രീയുടെ നാലു ദിവസം നീണ്ടുനിൽക്കുന്ന ഓണ വിപണനമേളയുടേയും വയോജന ക്ലബ് അംഗങ്ങൾക്കുള്ള ഓണക്കോടി വിതരണത്തിന്റെയും ഉദ്ഘാടനം ബഹു. ആറ്റിങ്ങൽ എം പി ശ്രീ. അടൂർ പ്രകാശ് നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രബാബു അധ്യക്ഷത വഹിക്കും.
3 ദിവസവും വൈകുന്നേരം 6 മണിതൊട്ട് ആരംഭിക്കുന്ന കലാസന്ധ്യയിൽ നൂറിൽപരം കലാപ്രതിഭകൾ കലാപ്രകടനങ്ങൾ അവതരിപ്പിക്കും. കലാസന്ധ്യയുടെ ഉദ്ഘാടനം ശ്രീ. അജിൽ മണിമുത്ത് നിർവഹിക്കും.
ആഗസ്റ്റ് 27 ന് നടക്കുന്ന ഓണം പൊന്നോണം സാംസ്കാരിക ചടങ്ങ് ബഹു എം എൽ എ ശ്രീ.വി.ശശി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.കരുണാകരൻ നായർ, പ്രസിദ്ധ കവി ശ്രീ.വിജയൻ പാലാഴി തുടങ്ങിയവർ പങ്കെടുക്കും. പ്രസ്തുത യോഗത്തിൽ വച്ച് നിർദ്ധനരായിട്ടുള്ളവർക്ക് ഓണക്കിറ്റും, ബാലസഭ കുട്ടികൾക്ക് ഓണസമ്മാനവും വിതരണം ചെയ്യും.
ഉത്രാട ദിനത്തിൽ
പഴമയുടെ ഓണം സ്മരണ നിലനിർത്തുന്ന തോലുമാടൻകളിയും, കല്ലിൻമൂട് അപ്പുപ്പൻ ഉത്രാട *വിളക്കും തെളിയിക്കും.
തിരുവോണം നാളിൽ അത്തപൂക്കള മത്സരം തുടർന്ന് കുട്ടികൾക്കുള്ള കലാകായിക മത്സരങ്ങൾ, ഉച്ചക്ക് കല്ലിൻമൂട് ചിറയിൽ വടത്തിൽ തൂക്കം,
വൈകിട്ട് 3 ന് ഗുരുവായൂർ മോഡൽ ഉറിയടി, തുടർന്ന് പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന വനിത വടംവലി മത്സരം
6 മണിക്ക് സാംസ്കാരിക സമ്മേളനം ബഹു. കേന്ദ്രമന്ത്രി ശ്രീ.വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ശ്രീ.രാധാകൃഷ്ണൻ കുന്നുംപുറം, ജനപ്രതിനിധികൾ , സാംസ്കാരിക പ്രമുഖർ പങ്കെടുക്കും.
പ്രസ്തുത ചടങ്ങിൽ വച്ച് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾക്കും വിവിധ മേഖലയിൽ വിജയം കൈവരിച്ചവർക്കും ആദരവ് നൽകും.
തുടർന്ന് ടീം ഫോർ കല്ലിൻമൂട് വനിത അംഗങ്ങൾ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി അവതരിപ്പിക്കും.
രാത്രി 8 മണി മുതൽ രാഗമാലിക അവതരിപ്പിക്കുന്ന ഗാനമഞ്ജരി മ്യൂസിക്കൽ പ്രോഗ്രാം കല്ലിൻമൂട് ജംഗ്ഷനിൽ നടക്കും.
ഗ്രാമോത്സവത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി വമ്പൻ സമ്മാനങ്ങളുമായി ഓണം സമ്മാന പെരുമഴ എന്ന പേരിൽ സമ്മാന പദ്ധതിയും ഒരുക്കീട്ടുണ്ട്.
കല്ലിൻമൂട് ഗ്രാമോത്സവത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് കല്ലിൻമൂട് വാർഡ് മെമ്പർ ശ്രീ.പൂവണത്തുംമൂട് മണികണ്ഠൻ, ശ്രീ പ്രതീഷ് പുലരി, ശ്രീ ഷിനു എന്നിവർ അറിയിച്ചു.

















